Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ഇഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Janayugom Online 3 weeks ago

കേരളത്തില്‍ നടന്ന ഇ ഡി പരിശോധനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് രണ്ടാം ദിവസവും പ്രതികരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ.

പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് തറവാട്ടിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടെങ്കിലും ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും പൂർണ്ണമായി മുഖം തിരിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി 10. 20ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച്‌ ആവർത്തിച്ച്‌ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ല. ഇതിനു മുൻപ് ഡല്‍ഹിയില്‍ വെച്ചും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.

അതേസമയം, ഇഡി പരിശോധനയ്ക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം കൊച്ചിയിലെ ഇഡി ഓഫീസിന്റെ സുരക്ഷയും ശക്തമാക്കി. കൊച്ചി സിറ്റി പൊലീസും സിആർപിഎഫും ചേർന്നാണ് ഇഡി ഓഫീസിന് നിലവില്‍ കനത്ത സുരക്ഷാവലയം തീർത്തിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online