Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യ-കുവൈറ്റ് നയതന്ത്രബന്ധം കൂടുതല്‍ ശക്തമാകുന്നു: എട്ടാമത് വിദേശകാര്യ കൂടിയാലോചനകള്‍ കുവൈറ്റില്‍ സമാപിച്ചു

ഇന്ത്യ-കുവൈറ്റ് നയതന്ത്രബന്ധം കൂടുതല്‍ ശക്തമാകുന്നു: എട്ടാമത് വിദേശകാര്യ കൂടിയാലോചനകള്‍ കുവൈറ്റില്‍ സമാപിച്ചു

ന്ത്യയും കുവൈറ്റും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും എട്ടാമത് വിദേശകാര്യ കൂടിയാലോചനകള്‍ കുവൈറ്റില്‍ നടന്നു.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അസിം ആർ. മഹാജനും കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ കാര്യ അസിസ്റ്റന്റ് മിനിസ്റ്റർ നവാഫ് അബ്ദുല്‍ ലത്തീഫ് സുലൈമാൻ അല്‍-അഹ്മദും സംയുക്തമായാണ് യോഗത്തിന് നേതൃത്വം നല്‍കിയത്.

രാഷ്ട്രീയ ബന്ധങ്ങള്‍, ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സംസ്കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം ഇരുപക്ഷവും യോഗത്തില്‍ സമഗ്രമായി അവലോകനം ചെയ്തു. കൂടാതെ, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിലും ഇരുനേതാക്കളും ആശയവിനിമയം നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online