Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ പിന്തുണയെ പ്രശംസിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി

ഇന്ത്യൻ പിന്തുണയെ പ്രശംസിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി

Janayugom Online 2 weeks ago

ഗോളതലത്തില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന രാജ്യം ഇന്ത്യയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ലോകത്തെല്ലായിടത്തും ഇസ്രയേലിനെതിരെ എതിര്‍പ്പുയരുമ്പോഴും ഇന്ത്യയില്‍ മാത്രം അതില്ലെന്നും നെതന്യാഹു പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയ്ക്ക് ഇസ്രയേലിനോട് ഭ്രാന്തമായ സ്‌നേഹമാണെന്നും നെതന്യാഹു പറയുന്നു.

'ഇന്ത്യയില്‍ ഇസ്രയേലിന് വലിയൊരു പിന്തുണയുണ്ട്. മറ്റെവിടെയേക്കാളും കൂടുതല്‍ അനുയായികള്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ജനങ്ങള്‍ ഇസ്രയേലിനോട് കാണിക്കുന്ന സ്നേഹം അചഞ്ചലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രയേലിനെ നിയമവിരുദ്ധമാക്കുമ്പോഴും ഇന്ത്യയില്‍ മാത്രം അതില്ലെന്നും നെതന്യാഹു പറഞ്ഞു. യുദ്ധത്തിന്റെ പേരില്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കാര്‍ക്കിടയില്‍ നെതന്യാഹുവിന്റെ ജനപ്രീതി കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയെയാണ് ഇന്ത്യന്‍ പിന്തുണയെകുറിച്ചുള്ള പ്രസ്താവനയെന്നതും ശ്രദ്ധയമാണ്. 2018ല്‍ നെതന്യാഹു ഭാര്യ സാറാ നെതന്യാഹുവുമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും വലിയ രീതിയില്‍ ഇന്ത്യയെ പുകയ്ത്തിരുന്നു. സന്ദര്‍ശനത്തെ സ്‌നേഹോത്സവം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online