Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇരുട്ടില്‍ തപ്പേണ്ട; പവര്‍കട്ട് സമയം മുൻകൂട്ടി അറിയിക്കാൻ കെഎസ്‌ഇബി എസ്‌എംഎസ് സംവിധാനം

ഇരുട്ടില്‍ തപ്പേണ്ട; പവര്‍കട്ട് സമയം മുൻകൂട്ടി അറിയിക്കാൻ കെഎസ്‌ഇബി എസ്‌എംഎസ് സംവിധാനം

സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി വിവരമറിയിക്കാൻ കെഎസ്‌ഇബി പുതിയ എസ്‌എംഎസ് സംവിധാനം ഏർപ്പെടുത്തി.

കണ്‍സ്യൂമർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുകളിലേക്ക് പവർകട്ട് ഏത് സമയത്തായിരിക്കുമെന്ന സന്ദേശം തത്സമയം ലഭിക്കും. കെഎസ്‌ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ തയ്യാറാക്കിയ ഈ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് നടപ്പിലാക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മറ്റ് എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വൻ ദുരിതത്തിലാക്കിയിരുന്നു. തുടർന്നാണ് നിയന്ത്രണ സമയം മുൻകൂട്ടി അറിയിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദേശം നല്‍കിയത്. നിലവില്‍ പീക്ക് സമയങ്ങളില്‍ 1,000 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനം നേരിടുന്നത്. വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയെങ്കിലും, ഈ മാസം അവസാനം വരെയെങ്കിലും പ്രതിസന്ധി തുടരുമെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online