Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇസ്രയേലിന്റെ യുദ്ധങ്ങള്‍ അവസാനിക്കില്ല; സമ്പൂര്‍ണ വിജയമെന്നത്  അവസാനിക്കാത്ത  പോരാട്ടം: നെതന്യാഹു

ഇസ്രയേലിന്റെ യുദ്ധങ്ങള്‍ അവസാനിക്കില്ല; സമ്പൂര്‍ണ വിജയമെന്നത് അവസാനിക്കാത്ത പോരാട്ടം: നെതന്യാഹു

Janayugom Online 2 weeks ago

മിഡില്‍ ഈസ്റ്റിലെ ഇസ്രയേല്‍ സൈനിക നടപടികള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഈ മേഖലയില്‍ നിലവിലെ യുദ്ധങ്ങള്‍ അവസാനിക്കുമെന്ന ചര്‍ച്ചകളെ തള്ളിക്കളഞ്ഞ അദ്ദേഹം, രാജ്യം ഒരു നീണ്ടുനില്‍ക്കുന്ന സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന സൂചനയാണ് നല്‍കിയത്.ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലാണ്, ഹമാസ്, ഹിസ്ബുല്ല, ഇറാന്‍ എന്നിവര്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ വിജയം എന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അത് ഒരിക്കലും അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹമാസ്, ഹിസ്ബുല്ല നേതാക്കളെ വധിച്ചതും ഗസ, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ഭാഗിക അധിനിവേശവും വലിയ സൈനിക നേട്ടങ്ങളാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. പ്രാദേശികമായ കരുത്ത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇസ്രയേല്‍ ഇപ്പോള്‍ എന്നത്തേക്കാളും ശക്തമാണെന്നും, ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ ആവശ്യമെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ആവര്‍ത്തിച്ചു. ചില രാജ്യങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അനുകൂല ഫലമുണ്ടാകുന്നതുവരെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.ഗാസയിലെ ജനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സംസാരിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഗാസയിലെ ജൂത കുടിയേറ്റത്തെക്കുറിച്ചും സമാനമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online