Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇത് 'ഹിന്ദു'സ്ഥാൻ! രാജ്യം മറ്റാരുടെയും കൈപ്പിടിയിലാകാൻ അനുവദിക്കില്ല: ബംഗാള്‍ മുഖ്യമന്ത്രി

ഇത് 'ഹിന്ദു'സ്ഥാൻ! രാജ്യം മറ്റാരുടെയും കൈപ്പിടിയിലാകാൻ അനുവദിക്കില്ല: ബംഗാള്‍ മുഖ്യമന്ത്രി

Janayugom Online 4 months ago

പശ്ചിമബംഗാളിലെ സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതവും ദേശീയഗാനവും നിർബന്ധമാക്കിയ നടപടിയില്‍ ഉറച്ച്‌ നിന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.

ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ വന്ദേ മാതരവും ജന ഗണ മനയും ആലപിച്ചേ തീരുവെന്നാണ് അദ്ദേഹത്തിന്റെ വാദം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സുവേന്ദു അധികാരി കൈക്കൊണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.

സർക്കാർ ഉത്തരവിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാടില്‍ കര്‍ശനമായി ഉറച്ച്‌ നിന്നത്. വന്ദേ മാതരം ആലപിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇത് സനാതന സംസ്കാരമാണെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. ഇന്ത്യ ഹിന്ദുസ്ഥാൻ എന്നും അറിയപ്പെടുന്നുണ്ടെന്നും ഈ രാജ്യം മറ്റാരുടെയും കൈപ്പിടിയിലാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവില്‍ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് കടുത്ത ആശങ്ക രേഖപ്പെടുത്തി. മദ്രസകളിലെ നിർബന്ധിത ആലാപനത്തില്‍ നിന്ന് മുസ്ലീം വിദ്യാർത്ഥികളെ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ഉത്തരവ് പിൻവലിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലുള്ള ഗാനങ്ങളോ വാക്കുകളോ ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online