Dailyhunt
ജനങ്ങള്‍ക്ക് നല്‍കിയ  വാഗ് ദാനങ്ങള്‍  നിറവേറ്റിയതിന്റെ റിപ്പോര്‍ട്ടുമായി എല്‍ഡിഎഫ്  സര്‍ക്കാര്‍

ജനങ്ങള്‍ക്ക് നല്‍കിയ വാഗ് ദാനങ്ങള്‍ നിറവേറ്റിയതിന്റെ റിപ്പോര്‍ട്ടുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

Janayugom Online 3 weeks ago

നങ്ങള്‍ക്ക് നല്‍കിയ വാഗ് ദാനങ്ങള്‍ നിറവേറ്റിയതിന്റെ റിപ്പോര്‍ട്ടുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. 2021ല്‍ എല്‍ഡിഎഫ്‌ പ്രകടന പത്രികയില്‍ പറഞ്ഞ 900 വാഗ്‌ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എല്‍ഡിഎഫ് മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകളാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് സർക്കാർ നിർമിച്ചു നല്‍കിയത്.

പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 2682 വീടുകള്‍ യാഥാർഥ്യമാക്കി, 738 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ ഒരുക്കി. നാലര ലക്ഷം (4,56,689) പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്.അതിദാരിദ്യത്തെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കാനായതും ഈ സർക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. വാഗ്ദാനം ചെയ്തതുപോലെ എല്ലാവർഷവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്റെ റിപ്പോര്‍ട്ടാണ് സർക്കാർ ജനങ്ങള്‍ക്ക് മുന്നില്‍ സമർപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online