Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാൻ ആക്രമണം; സൈനിക വിമാനങ്ങള്‍ തകര്‍ന്നു

ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാൻ ആക്രമണം; സൈനിക വിമാനങ്ങള്‍ തകര്‍ന്നു

ജോർദാനിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ അമേരിക്കയുടെ നിരവധി സൈനിക വിമാനങ്ങള്‍ തകർന്നു.

എട്ടോളം എഫ്-15 കേടുപാടുകള്‍ സംഭവിക്കുകയും 'വാർത്തോഗ്' എന്നറിയപ്പെടുന്ന ഒരു എ-10 തണ്ടർബോള്‍ട്ട് (A-10 Thunderbolt) വിമാനം പൂർണമായി തകര്‍ന്നു.

ഇതിനെത്തുടർന്ന് അമേരിക്ക ഇറാനിലേക്ക് 30 ലധികം മിസൈലുകള്‍ തൊടുത്തതോടെ യുദ്ധം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം അഞ്ചോളം ഇറാനിയൻ ടാങ്കറുകള്‍ അമേരിക്ക ആക്രമിച്ചു. ഇതിന്റെ പ്രത്യാക്രമണമായാണ് ജോർദാനില്‍ ഇറാൻ വ്യോമാക്രമണം.

അതേസമയം, ഈ ആക്രമണങ്ങള്‍ക്ക് നടുവിലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് ട്രംപ് പറഞ്ഞത്. സമാധാന ചർച്ചകള്‍ നടക്കുന്ന സമയത്തും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇറാനെ ആക്രമിക്കുന്ന പ്രവണത തുടരുകയായിരുന്നു. ഹോര്‍മുസ് കേന്ദ്രമാക്കിയാണ് യുദ്ധം തുടരുന്നത്. എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online