Dailyhunt
കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയില്‍; സംഭവം താമരശേരിയില്‍

കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയില്‍; സംഭവം താമരശേരിയില്‍

Janayugom Online 2 weeks ago

ടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്. കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ അമരാട് അഷ്‌റഫ് ആണ് പാമ്പ് കടിയേറ്റത്.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പോത്തിനെ മേയ്ക്കുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അഷ്‌റഫിന് പാമ്പുകടിച്ചത്. കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കിയ ശേഷം അഷ്‌റഫ് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online