Dailyhunt
കാല്‍ തെറ്റി ബസിനടിയില്‍പെട്ട് വൃദ്ധയ്ക്ക് ദാരുണാന്ത്യം

കാല്‍ തെറ്റി ബസിനടിയില്‍പെട്ട് വൃദ്ധയ്ക്ക് ദാരുണാന്ത്യം

Janayugom Online 4 days ago

കാല്‍തെറ്റി ബസിനടിയില്‍പെട്ട് 65കാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ആറ്റപ്പാടം കവരപറമ്ബില്‍ ചന്ദ്രു ആണ് മരിച്ചത്.

ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. കുറ്റിക്കാടുള്ള മകന്റെ വീട്ടില്‍ പോയി തിരികെ വരുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online