Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാനഡയില്‍ ഇന്ത്യൻ വംശജരായ യുവദമ്പതികള്‍ വെടിയേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യൻ വംശജരായ യുവദമ്പതികള്‍ വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ സറേയില്‍ സൂപ്പർമാർക്കറ്റിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യൻ വംശജരായ യുവദമ്പതികള്‍ കൊല്ലപ്പെട്ടു.

ഡെല്‍റ്റ സ്വദേശികളായ ഗൻപ്രീത് രെഹാല്‍ (23), ഭാര്യ സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്. നവംബർ 15-ന് രാത്രി 10.38-ഓടെ സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിലാണ് ഇരുവരെയും വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാനഡയിലെ ഏറ്റവും വലിയ കൊലപാതക അന്വേഷണ ഏജൻസിയായ 'ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം' (IHIT) കേസിന്റെ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

വെടിവയ്പ്പ് നടന്ന് ഏകദേശം 13 മിനിറ്റിനുള്ളില്‍ സമീപപ്രദേശത്ത് ഒരു കാർ തീപിടിച്ച്‌ നശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അക്രമികള്‍ ഉപയോഗിച്ച വാഹനമാണിതെന്നും തെളിവുകള്‍ നശിപ്പിക്കാനായി കത്തിച്ചതാകാമെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. സറേ മേഖലയില്‍ ഇന്ത്യൻ വംശജർക്കെതിരായ ആക്രമണങ്ങള്‍ വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ലാംഗ്ലി പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളില്‍ സറേ സ്വദേശിയായ തുഷാർ ശർമ (25) എന്ന ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുവദമ്പതികളും കൊല്ലപ്പെട്ടിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online