Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകത്തില്‍ ബിജെപി നേതൃ നിരയില്‍ വന്‍  അഴിച്ചുപണി

കര്‍ണാടകത്തില്‍ ബിജെപി നേതൃ നിരയില്‍ വന്‍ അഴിച്ചുപണി

Janayugom Online 2 weeks ago

ര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ അധികാര കൈമാറ്റത്തിനിടെ , നേതൃ നിരയിലടക്കം സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനത്തെ അഴിച്ചു പണി നടത്താന്‍ ബിജെപി ജൂണ്‍ മൂന്നിന് ഡി കെ ശിവകുമാര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെയാണ് ബിജെപിയുടെ പുനഃസംഘടന .കര്‍ണാടക ബിജെപിയുടെ പുതിയ അധ്യക്ഷനായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകള്‍ പരിഗണനയിലുണ്ട്.

പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കാനും താഴേത്തട്ടില്‍ കഴിയുന്ന ഒരാളെയാണ് ബിജെപി നേതൃ നിരയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നത് .

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നടപ്പിലാക്കിയ സംഘടനാ വിപുലീകരണ രീതികള്‍ കര്‍ണാടകയിലും പരീക്ഷിക്കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്. ബൂത്ത്, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുക, കേഡര്‍മാരെ സജ്ജരാക്കുക, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണം നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും നിര്‍ണായകമായ സംസ്ഥാനമാണ് കര്‍ണാടക.ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ കര്‍ണാടകയുടെ സംഭാവന പ്രധാനമാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാന യൂണിറ്റ് കൂടുതല്‍ കരുത്തുറ്റതാകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണപരമായ കാര്യങ്ങളിലും ജനക്ഷേമ വിഷയങ്ങളിലും ശക്തമായി നേരിടാന്‍ കൂടുതല്‍ ആക്രമണാത്മകമായ ഒരു പ്രതിപക്ഷ തന്ത്രം ആവശ്യമാണെന്ന് ബിജെപി വിശ്വസിക്കുന്നു.ഇതിനായി പുതിയ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പാര്‍ട്ടി ലക്ഷ്യമിടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online