കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടിനടത്തിവന്ന അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്.
പരീക്ഷാ തട്ടിപ്പ് വിവാദത്തിന് പിന്നാലെ ഉയര്‍ന്ന പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി.
ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നും, രാജി വെയ്ക്കുന്നത് സർക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുമെന്നുമായിരുന്നു കേന്ദ്ര സർക്കാറിന്റെ തുടക്കത്തിലെ നിലപാട്. എന്നാല്‍ മന്ത്രി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി ഉറച്ചുനിന്നതോടെ സർക്കാർ വഴങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. പ്രധാൻ രാജിവെച്ചില്ലെങ്കില്‍ പ്രക്ഷോഭം ഡല്‍ഹിയും കടന്ന് രാജ്യവ്യാപകമായി ശക്തമാക്കുമെന്നും നാളെ വൈകീട്ട് 6 മണിക്ക് മെഴുകുതിരി മാർച്ച് നടത്തുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്.

