കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും പ്രതിഷേധിക്കാൻ അനുമതി തേടുമെന്നും ഒരു വീഡിയോയിലൂടെ അഭിജിത് ദീപ്കെ പറയുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴില്‍ നമുക്ക് ഒന്നിക്കാനുള്ള സമയമായി. സമാധാനപരമായി വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് വേണ്ടി ശബ്ദമുയർത്താം. നമ്മള്‍ ഒന്നിച്ച് ശബ്ദിച്ചാല്‍ അവർ തീർച്ചയായും കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

