കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം .മുഖ്യമന്ത്രിയും, മന്ത്രിമാരും നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നും വന്ന പ്രതിനിധികള്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രി ജനകീയനാകണം. പ്രധാന തസ്തികയില്‍ അദ്ദേഹത്തിന് താല്‍പര്യമുള്ള ആളുകളെയാണ് നിയമിക്കുന്നത്. ഇക്കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നതായും യോഗത്തില്‍ അഭിപ്രായം ഉണ്ടായിരിക്കുന്നു. പിഎംശ്രീ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി സജീശന്‍ പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ വലിയ താല്‍പര്യം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നു നടക്കുന്ന ആദ്യം യോഗം കൂടിയിയായിരുന്നു.
പദ്ധതിയെകുറിച്ച് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി ഭാരവാഹികള്‍ക്ക് ഏത് സമയവും തന്നെയും മന്ത്രിമാരെയും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.കെപിസിസി യോഗം പുരോഗമിക്കുകയാണ്. യോഗത്തിലേക്ക് വിളിക്കാത്തതില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അതൃപ്തിയിലാണ്. രാഷ്ട്രീയകാര്യസമിതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ദീപാദാസ് മുന്‍ഷിയെ വിളിക്കാത്തതെന്ന ചര്‍ച്ച ഉയര്‍ന്നു. യോഗത്തിലേക്ക് വിളിക്കാത്തതില്‍ കെപിസിസി അധ്യക്ഷനെ ദീപാദാസ് മുന്‍ഷി അതൃപ്തി അറിയിച്ചേക്കും.
അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സണ്ണി ജോസഫ് തയ്യാറായില്ല. കെപിസിസി യോഗത്തില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കയ്യാങ്കളി വിവാദത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു. ഇതോടെ രമ്യക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി നിര്‍ബന്ധമായേക്കും. നിലവില്‍ കെപിസിസി ഉപാധ്യക്ഷയാണ് രമ്യാ ഹരിദാസ്. അന്വേഷണ സമിതി റിപ്പോര്‍ട്ടും നേതാക്കളുടെ അഭിപ്രായവും കണക്കിലെടുത്ത് രമ്യാ ഹരിദാസിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്.

