Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്‍ക്കത്തയില്‍ ടിഎംസിയുടെ  പ്രതിഷേധ റാലിക്കിടെ സ്വന്തം പാര്‍ട്ടി  പ്രവര്‍ത്തകന്റെ മുഖത്തടിച്ച്‌ മമതാ ബാനര്‍ജി

കൊല്‍ക്കത്തയില്‍ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച്‌ മമതാ ബാനര്‍ജി

Janayugom Online 1 week ago

കൊല്‍ക്കത്തയില്‍ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച്‌ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

സംഭവത്തിന്റെ വീഡിയോ സമാഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ബരുയിപുറില്‍ പതിനൊന്നുവയസുകാരി കൂട്ടബലാത്സംഗത്തിനിരായയി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ളതായിരുന്നു ടിഎംസി റാലി.അതിനിടെയാണ് സംഭവം .മമതയുടെ കരണത്തടിയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവുമായി രാഷ്ട്രീയ എതിരാളിയായ ബിജെപി രംഗത്തെത്തി.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മമതാ ബാനർജിക്ക് അവരുടെ മാനസിക സന്തുലിതാവസ്ഥ പരിപൂർണമായി നഷ്ടമായി.ഇന്നത്തെ മാർച്ചിനിടെ സ്വന്തം പാർട്ടിയില്‍പ്പെട്ട നിരവധിയാളുകളെ അവർ തല്ലി, പ്രവർത്തകനെ മമത തല്ലുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച്‌ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കുറിച്ചു. പ്രതിഷേധമാർച്ചിനിടെ ജനക്കൂട്ടത്തെ ഒഴിവാക്കി മമതയ്ക്ക് പോകാൻ വഴിയൊരുക്കിയ പ്രവർത്തകനെയാണ് അവർ മർദിച്ചതെന്നാണ് സൂചന. അതിനിടെ, ടിഎംസിയുടെ പ്രതിഷേധറാലി പലയിടത്തും ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചു. തുടർന്ന് സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online