Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ പാകിസ്താൻ ബോക്സറെ കാണാതായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ പാകിസ്താൻ ബോക്സറെ കാണാതായി

Janayugom Online 2 weeks ago

ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ പാകിസ്താൻ ബോക്സർ കുദ്രത്തുള്ളയെ ടീം ഹോട്ടലില്‍ നിന്ന് കാണാതായി.

മത്സരങ്ങള്‍ പൂർത്തിയായതിന് പിന്നാലെയാണ് താരം കടന്നുകളഞ്ഞതെന്ന് പാകിസ്താൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. താരത്തിന്റെ പാസ്‌പോർട്ട് ടീം മാനേജരുടെ കസ്റ്റഡിയില്‍ ആയിരുന്നിട്ട് കൂടിയാണ് ഈ കാണാതാകല്‍ എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകള്‍ക്കിടയില്‍ പാകിസ്താൻ ബോക്സർമാർ മുങ്ങുന്നത് ഇതാദ്യമല്ല. 2022ലെ ബിർമിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ദേശീയ താരങ്ങളായ സുലൈമാൻ ബലോച്ചും നസീറുള്ള ഖാനും ഇതുപോലെ അപ്രത്യക്ഷരായിരുന്നു. കൂടാതെ 2024ല്‍ ഇറ്റലിയില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കിടയില്‍ ഏഷ്യൻ ഗോള്‍ഡ് മെഡലിസ്റ്റ് സോഹൈബ് റഷീദ് സഹതാരത്തിന്റെ പണവും വസ്തുക്കളും കവർന്ന് കടന്നുകളഞ്ഞിരുന്നു. 36 അംഗങ്ങളടങ്ങുന്ന പാകിസ്താൻ സംഘം ഒരു വെങ്കല മെഡല്‍ മാത്രം നേടിയാണ് ഇത്തവണ ഗ്ലാസ്‌ഗോയില്‍ നിന്ന് മടങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online