കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ മരണം രണ്ടായി. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹമാണ് അധികൃതര്‍ കണ്ടെത്തിയത്.
മകൻ ജോസഫിന്റെ(24) മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ദുഷ്കരമായ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെത്തിയത്.
ഒരുമാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ കാലിന് പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ജോസഫിൻ. ചൂണ്ടച്ചേരി എൻജിനീയറിങ് കോളജിലെ കാന്റീൻ ജീവനക്കാരനാണ്. അമ്മ റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. വീട്ടില്‍നിന്ന് 30 മീറ്ററോളം മാറിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

