Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രിസ്റ്റല്‍ പാലസില്‍ ഡബിള്‍ ബാരല്‍

ക്രിസ്റ്റല്‍ പാലസില്‍ ഡബിള്‍ ബാരല്‍

Janayugom Online 3 weeks ago

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. എവേ പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്താണ് സിറ്റി സീസണിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്.

സിറ്റിക്കായി റയാൻ ചെർക്കിയും എർലിങ് ഹാലണ്ടും ഇരട്ട ഗോളുകള്‍ നേടി.

കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ഹാലണ്ട് 17-ാം മിനിറ്റില്‍ മനോഹരമായ ഒരു ഹെഡ്ഡറിലൂടെ സിറ്റിയുടെ ആദ്യ ഗോള്‍ നേടി സീസണിലെ തന്റെ ഗോള്‍ അക്കൗണ്ട് തുറന്നു. 54-ാം മിനിറ്റില്‍ സെല്‍ഹർസ്റ്റ് പാർക്കില്‍ നടന്ന മത്സരത്തില്‍ പാലസിന്റെ അഞ്ച് പ്രതിരോധ താരങ്ങളെ വെട്ടിച്ച്‌ റയാൻ ഷെർക്കി പന്ത് വലയിലാക്കിയതോടെ സിറ്റി ലീഡ് 2-0 ആയി ഉയർത്തി. യെരമി പിനോയുടെ മനോഹരമായ ഫ്രീക്കിക്ക് ബാറിലിടിച്ച്‌ മടങ്ങി സിറ്റി ഗോള്‍കീപ്പർ ഡോണറുമയുടെ മുതുകില്‍ തട്ടി ഓണ്‍ ഗോളായി വലയില്‍ കയറിയതോടെ പാലസ് ഒരു ഗോള്‍ തിരിച്ചടിച്ചു.

ഗോള്‍ വഴങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ബോക്സിന് വെളിയില്‍ നിന്നുള്ള ഷെർക്കിയുടെ ഗോള്‍ സിറ്റിയുടെ ലീഡ് വീണ്ടും വർധിപ്പിച്ചു. പ്രീമിയർ ലീഗ് കരിയറിലെ ചെർക്കിയുടെ ആദ്യ ഇരട്ട ഗോളാണിത്. 84-ാം മിനിറ്റില്‍ മത്സരം അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ ഹാലണ്ട് തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ വമ്പൻ വിജയം പൂർത്തിയാക്കി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച്‌ ആറ് പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച്‌ നോട്ടിങ്ഹാം ഫോറസ്റ്റ്. മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ സമനില കണ്ടെത്തിയത്. ലിവര്‍പൂളിനായി അലക്സാണ്ടര്‍ ഐസക് (60), വിക്ടര്‍ മ്യൂണോസ് (82) എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. നോട്ടിങ്ഹാമിനായി ഡാന്‍ എന്‍ഡോയെ (24), മോര്‍ഗന്‍ ഗിബ്സ് വൈറ്റ് (74) എന്നിവര്‍ ഗോളുകള്‍ നേടി. രണ്ട് പോയിന്റുമായി 10-ാമതാണ് ലിവര്‍പൂള്‍. ഒരു പോയിന്റുമായി നോട്ടിങ്ഹാം 12-ാമതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online