Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രൊയേഷ്യയെ പൂട്ടാന്‍ പറങ്കികള്‍

ക്രൊയേഷ്യയെ പൂട്ടാന്‍ പറങ്കികള്‍

Janayugom Online 3 weeks ago

ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ യൂറോപ്യൻ ഫുട്ബോളിലെ രണ്ട് വമ്പന്മാരായ പോർച്ചുഗലും ക്രോയേഷ്യയും നേർക്കുനേർ വരുന്നു.

വലിയ ടൂർണമെന്റുകള്‍ കളിച്ച്‌ മികച്ച പരിചയസമ്പത്തുള്ള രണ്ട് ടീമുകളാണ് ഏറ്റുമുട്ടുന്നതെങ്കിലും, ചരിത്രപരമായ കണക്കുകളില്‍ പോർച്ചുഗലിനാണ് മേധാവിത്വം. നാളെ പുലര്‍ച്ചെ 4.30ന് ടൊറന്റോയിലെ ബിഎംഒ ഫീല്‍ഡിലാണ് മത്സരം.

ഗ്രൂപ്പ് കെയില്‍ കൊളംബിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോർച്ചുഗല്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മറുഭാഗത്ത് ഗ്രൂപ്പ് എല്‍ല്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതെത്തിയാണ് ക്രോയേഷ്യയുടെ വരവ്. പോർച്ചുഗലിന് ഗ്രൂപ്പ് ഘട്ടം അത്ര സുഗമമായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഡിആർ കോംഗോയോട് 1-1 ന് സമനില വഴങ്ങിയെങ്കിലും, തൊട്ടടുത്ത മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ 5-0ന് തകർത്ത് അവർ ശക്തമായി തിരിച്ചുവന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊളംബിയയ്ക്കെതിരെ കടുത്ത പ്രതിരോധത്തിനൊടുവില്‍ സമനില പിടിച്ച്‌ അവർ നോക്കൗട്ട് ഉറപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online