Dailyhunt
ലെബനനില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ലെബനനില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Janayugom Online 1 week ago

തെക്കൻ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെടിനിർത്തല്‍ നിലനില്‍ക്കുന്നുതിനിടെ അക്രമണം. തെക്കൻ ലെബനനിലെ ഒമ്പത് ഗ്രാമങ്ങളിലെ താമസക്കാരോട് അടിയന്തരമായി ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേല്‍ സൈന്യം പുതിയ മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച ആക്രമണമുണ്ടായത്. ഏപ്രില്‍ 17 മുതല്‍ വെടിനിർത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഇസ്രയേല്‍ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്.

ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് പ്രകാരം കഫർ ദജാല്‍ ഗ്രാമത്തില്‍ ഒരു കാറിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് പേർ മരിച്ചു. ല്വൈസെ ഗ്രാമത്തില്‍ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷൗക്കിൻ ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായും റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ വ്യോമസേന ഏകദേശം 50 വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈന്യത്തിന്റെ വക്താവ് ലഫ്റ്റനന്റ് കേണല്‍ എല്ല വാവേയ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളെയും അംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങളെന്നും വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online