Dailyhunt
ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ വനിതാ ഹോക്കി ടീം അര്‍ജന്റീനയിലേക്ക്

ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ വനിതാ ഹോക്കി ടീം അര്‍ജന്റീനയിലേക്ക്

Janayugom Online 3 weeks ago

രാനിരിക്കുന്ന നിർണായക ടൂർണമെന്റുകള്‍ക്ക് മുന്നോടിയായി ഇന്ത്യൻ വനിതാ ഹോക്കി ടീം അര്‍ജന്റീനയിലേക്ക്. കരുത്തരായ അർജന്റീനയുമായി നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റുമുട്ടും.

ഈ വർഷം അവസാനം ബെല്‍ജിയത്തിലും നെതർലൻഡ്‌സിലുമായി നടക്കാനിരിക്കുന്ന എഫ്‌ഐഎച്ച്‌ ഹോക്കി ലോകകപ്പിനും ജപ്പാനില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനും മുന്നോടിയായുള്ള മികച്ച പരിശീലനമായാണ് ഈ പര്യടനത്തെ ടീം കാണുന്നത്.

'ഞങ്ങള്‍ 24 അംഗ ടീമുമായാണ് അർജന്റീനയിലേക്ക് പോകുന്നത്. കൂടുതല്‍ കളിക്കാർക്ക് അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ മികച്ച ടീമുകളിലൊന്നായ അർജന്റീനയ്ക്കെതിരെ കളിക്കുമ്പോള്‍ ഓരോ താരത്തിന്റെയും നിലവാരം ഞങ്ങള്‍ക്ക് കൃത്യമായി മനസിലാക്കാൻ സാധിക്കും'-പരിശീലകന്‍ ഷോർഡ് മാരിൻ പറഞ്ഞു.
ഇന്ത്യയും അർജന്റീനയും തമ്മില്‍ അടുത്ത കാലത്തായി നടന്ന മത്സരങ്ങളെല്ലാം ആവേശകരമായിരുന്നു.

കഴിഞ്ഞ ജൂണില്‍ നടന്ന എഫ്‌ഐഎച്ച്‌ പ്രോ ലീഗില്‍ (2024-25) ഇരുടീമുകളും 2-2 എന്ന നിലയില്‍ സമനില പാലിക്കുകയും തുടർന്ന് ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചതും. ഈ ആവേശം അർജന്റീനൻ മണ്ണിലും തുടരുമെന്ന പ്രതീക്ഷയിലാണ്. നാല് മത്സരങ്ങളാണ് അര്‍ജന്റീനയുമായി ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 15 മുതല്‍ 30 വരെ (ബെല്‍ജിയം, നെതർലൻഡ്‌സ്) പുരുഷ-വനിതാ ലോകകപ്പുകള്‍ ഇത്തവണ ഒരേസമയമാണ് നടക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online