Dailyhunt
മദ്യപിച്ച്‌ വാഹനമോടിച്ചു; ഡേവിഡ് വാര്‍ണര്‍  അറസ്റ്റില്‍

മദ്യപിച്ച്‌ വാഹനമോടിച്ചു; ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍

Janayugom Online 2 weeks ago

സ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പൊലീസ് പിടിയിലായി. ഞായറാഴ്ച രാത്രി സിഡ്‌നിയിലെ മറൗബ്രയിലാണ് സംഭവം.

പാകിസ്ഥാൻ സൂപ്പർ ലീഗില്‍ (പിഎസ്‌എല്‍) കറാച്ചി കിങ്‌സിന്റെ നായകനായ താരം, മത്സരങ്ങള്‍ക്കിടയിലെ ഇടവേളയില്‍ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.

സാധാരണ പൊലീസ് പരിശോധന നടക്കുന്ന സ്ഥലത്തിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു വാർണർ. സംശയം തോന്നിയ ഉദ്യോഗസ്ഥർ താരത്തെ ബ്രത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കി. നിയമപരമായ പരിധിയില്‍ കൂടുതല്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മറൗബ്ര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വാർണർ അറസ്റ്റിലായെങ്കിലും പിഎസ്‌എല്ലിലെ തുടർന്നുള്ള മത്സരങ്ങളില്‍ താരം കളിക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഡ്രൈവർക്ക് യാത്രാവിലക്കോ പാസ്‌പോർട്ട് കണ്ടുകെട്ടലോ സാധാരണയായി ഉണ്ടാകാറില്ല. ജാമ്യ ഉപാധികളിലും വിദേശയാത്രയ്ക്ക് തടസ്സമില്ലാത്തതിനാല്‍ താരത്തിന് പാകിസ്ഥാനിലേക്ക് മടങ്ങാൻ സാധിക്കും. നാളെയാണ് കറാച്ചി കിങ്‌സിന്റെ അടുത്ത മത്സരം. അതിന് മുമ്പായി വാർണർ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online