മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ തകർന്നത്. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചില്‍ നടത്തുകയാണ്. നാല് നിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. ഓരോ നിലകളില്‍ 12 മുറികളും. രാത്രി ഒമ്പതുമണിക്ക് കെട്ടിടത്തില്‍ നിന്ന് ശബ്ദം കേട്ടതായി താമസക്കാർ പറഞ്ഞു.
അതേസമയം കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിരവധി കുടുംബങ്ങള്‍ കെട്ടിടത്തില്‍ നിന്ന് നേരത്തെ താമസം മാറിയിരുന്നു. നിലവില്ർ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുമ്പോഴാണ് തകർന്നുവീണത്.

