Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിയാമിയില്‍ ആന്റനെല്ലിക്ക് ചരിത്ര നേട്ടം

മിയാമിയില്‍ ആന്റനെല്ലിക്ക് ചരിത്ര നേട്ടം

Janayugom Online 2 weeks ago

ഫോർമുല വണ്‍ ലോകത്തെ വിസ്മയിപ്പിച്ച്‌ മെഴ്‌സിഡസിന്റെ 19 കാരനായ ഡ്രൈവർ കിമി ആന്റനെല്ലി. മിയാമി ഗ്രാൻഡ് പ്രീയില്‍ വിജയിച്ചതോടെ, തന്റെ ആദ്യ മൂന്ന് റേസുകളിലും 'പോള്‍ പൊസിഷനില്‍' നിന്ന് തുടങ്ങി വിജയം നേടുന്ന ആദ്യ ഡ്രൈവർ എന്ന ചരിത്ര റെക്കോഡ് ആന്റനെല്ലി സ്വന്തമാക്കി.

ഈ സീസണിലെ തുടർച്ചയായ മൂന്നാം വിജയത്തോടെ ആന്റനെല്ലി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മഴ ഭീഷണി നിലനിന്നതിനാല്‍ നേരത്തെ ആരംഭിച്ച മത്സരത്തില്‍ നനഞ്ഞ ട്രാക്കിന്റെ വെല്ലുവിളികള്‍ അതിജീവിച്ചാണ് താരം ഒന്നാമതെത്തിയത്. ആന്റനെല്ലിയും ജോർജ് റസലും ചേർന്ന് ഈ സീസണിലെ ആദ്യ നാല് റേസുകളിലും മെഴ്‌സിഡസിന് മികച്ച പ്രകടനം സമ്മാനിച്ചു. മക്ലാരന്റെ ലാൻഡോ നോറിസ് രണ്ടാമതായും ഓസ്കാർ പിയാസ്ട്രി മൂന്നാമതായും ഫിനിഷ് ചെയ്തു.ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റാപ്പന് മിയാമിയില്‍ തിരിച്ചടി നേരിട്ടു. ഫെരാരിയുടെ ചാള്‍സ് ലെക്ലർക്കുമായുള്ള കൂട്ടിയിടിയെത്തുടർന്ന് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വെർസ്റ്റാപ്പൻ പിന്നീട് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മത്സരത്തിനിടയില്‍ റെഡ് ബുള്ളിന്റെ ഇസാക് ഹജാർ മതില്‍ ഇടിച്ചു പുറത്തായി. പിയറി ഗാസ്‌ലിയുടെ കാർ ലിയാം ലോസണുമായി കൂട്ടിയിടിച്ച്‌ തലകീഴായി മറിഞ്ഞെങ്കിലും ഗാസ്‌ലി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഡിലാക് ടീമിന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഈ മാസം 24ന് മോണ്‍ട്രിയലിലെ സർക്യൂട്ട് ഗില്ലെസ് വില്ലെന്യൂവില്‍ കനേഡിയൻ ഗ്രാൻഡ് പ്രീ നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online