പസിഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപ് രാജ്യമായ നൗറു രാജ്യത്തിന്റെ പോരുമാറ്റി . ഇനി മുതല്‍ നൗറു സ്വന്തം ഭാഷാ തനിമയുള്ള പേരായ 'റിപ്പബ്ലിക് ഓഫ് നവോറോ'എന്നറിയപ്പെടും.
12,100നടുത്താണ് ഈ രാജ്യത്തിലെ ജനസംഖ്യ. അധിനിവേശ കാലഘട്ടത്തില്‍ വിദേശികള്‍ വിളിക്കാനുള്ള എളുപ്പത്തിനാണ് നൗറു എന്ന പേര് രാജ്യത്തിന് നല്‍കിയത്. രാജ്യത്തിന്റെ പ്രസിഡന്റ് ഡേവിഡ് അഡീയാങ്ങാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.
കൂടാതെ രാജ്യത്തെ പൗരന്മാരെവിശേഷിപ്പിക്കുന്നതിലും ഇതോടെ മാറ്റം വരും. ഇവിടെയുള്ള ജനങ്ങള്‍ 'നൗറുവൻ' എന്നതിന് പകരം 'ദേ-നവോറോ' എന്നാണ് അറിയപ്പെടുക. ലോകത്തില്‍ വത്തിക്കാൻ സിറ്റിക്കും തുവാലുവിനും ശേഷം ജനസംഖ്യയില്‍ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ് നവോറോ. ആഗോളതാപനം മൂലമുള്ള സമുദ്രനിരപ്പ് ഉയർച്ച വലിയ ഭീഷണിയുയർത്തുന്ന ദ്വീപ് രാജ്യം കൂടിയാണിത്. ദ്വീപ് പൂര്‍ണ്ണമായും മുങ്ങിപോകുമോ എന്ന ആശങ്ക ഇവിടത്തെ ജനങ്ങള്‍ക്കുണ്ട്.

