Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ്  ചോദ്യപേപ്പര്‍ ചോര്‍ച്ച : സിജെപി   പ്രതിഷേധം;ഡല്‍ഹി പൊലീസിന്റെ അവധികള്‍ റദ്ദാക്കി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : സിജെപി പ്രതിഷേധം;ഡല്‍ഹി പൊലീസിന്റെ അവധികള്‍ റദ്ദാക്കി

Janayugom Online 2 days ago

ന്തര്‍മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികള്‍ റദ്ദാക്കി.

തലസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഉത്തരവ് എല്ലാ ജില്ലാ ഡിസിപിമാർക്കും എഫ്‌ആർആർഒ., ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്. ഈ ഉത്തരവുപ്രകാരം, മറ്റൊരു നിർദേശം ഉണ്ടാകുന്നതുവരെ കാഷ്വല്‍ ലീവ്, ഏണ്‍ഡ് ലീവ് ഉള്‍പ്പെടെയുള്ള യാതൊരു പതിവ് അവധികളും അനുവദിക്കില്ല.

അടിയന്തര സാഹചര്യങ്ങളിലെ അവധി അപേക്ഷകള്‍ മാത്രമേ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്റെ വിശദമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പരിഗണിക്കുകയുള്ളൂ. കൂടാതെ, പൊലീസ് കമ്മീഷണറുടെ മുൻകൂർ അനുമതിയില്ലാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിശീലന പരിപാടികളിലോ കോഴ്‌സുകളിലോ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷാ സംവിധാനങ്ങളില്‍ സമഗ്രമായ പരിഷ്‌കാരം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. കൂടുതല്‍ ശക്തമാക്കുക.

NEET question paper leak: CJP protests; Delhi Police leaves cancelled

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online