Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിയമസഭാ സമ്മേളനം  തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചയിക്കാനായില്ല: ബിജെപിയില്‍ ഭിന്നത രൂക്ഷം

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചയിക്കാനായില്ല: ബിജെപിയില്‍ ഭിന്നത രൂക്ഷം

Janayugom Online 2 days ago

നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ബിജെപിയില്‍ ഭിന്നത. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ദേശിയ എക്സിക്യൂട്ടീവ് അംഗം വി.മുരളീധരനും തമ്മിലാണ് തർക്കം.

മൂന്ന് സീറ്റുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ചരിത്രം കുറിച്ചതിന്റെ ശോഭ കെടുത്തുന്നതർക്കമാണ് ബിജെപിയില്‍ നടക്കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായിട്ടില്ല. കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെത്തിയപ്പോള്‍ നടത്തിയ ആലോചനയില്‍ ഭൂരിപക്ഷ പിന്തുണവി മുരളീധരനായിരുന്നു.പിന്നീട് സംസ്ഥാനകോർ കമ്മിറ്റി ചേർന്നപ്പോള്‍ അതിനോട് രാജീവ് ചന്ദ്രശേഖർ വിയോജിച്ചു.

കക്ഷി നേതാവാകണമെന്ന നിലപാടില്‍ രാജീവ് ചന്ദ്രശേഖറും .മുരളീധരനും ഉറച്ചുനില്‍ക്കുന്നത് മൂലമാണ് തീരുമാനത്തില്‍എത്താനാകാത്തത്.സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ നിയമസഭാ കക്ഷി നേതൃപദവി ഏറ്റെടുത്താല്‍ രണ്ട് പദവിയാകുമെന്നാണ് .മുരളീധരനെ അനുലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. തർക്കം മുറുകിയതോടെ വിഷയം കേന്ദ്ര നേതൃത്വത്തിൻെറമുന്നില്‍ എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ തന്നെ നിയമസഭാ കക്ഷി നേതാവായി തുടരാനാണ് കേന്ദ്ര നിർദ്ദേശമെങ്കില്‍ രാജീവ് ചന്ദ്രശേഖർ നേതൃസ്ഥാനത്തെത്തും. മുരളീധരൻ നിയമസഭാ കക്ഷി സെക്രട്ടറിയും ബി ബി ഗോപകുമാർ വിപ്പുമായേക്കും.എന്നാല്‍ പാർലമെൻറി രാഷ്ട്രീയത്തില്‍ പരിചയസമ്പന്നനായ വി മുരളീധരനെ നിയമസഭാ കക്ഷിനേതാവാക്കാൻ സമ്മർദ്ദവും ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online