ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ കേസില്‍ പ്രതി പിടിയില്‍.
രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ ബന്ധു വീട്ടില്‍ വെച്ചാണ് മനുവിനെ പരിചയപ്പെടുന്നതെന്നാണ്. പിന്നീട് ഇൻസ്റ്റഗ്രാം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം തീയതി വീട്ടില്‍ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി വീട്ടിലെത്തി. മനു കയ്യില്‍ കരുതിയിരുന്ന ജ്യൂസ് പെണ്‍കുട്ടിക്ക് കുടിക്കാൻ കൊടുത്തു ഇതിനുശേഷം കുട്ടിയുടെ ബോധം നഷ്ടപ്പെട്ടെന്നും ബോധം വന്നപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി തന്നെയാണ് സിഡബ്ല്യുസിയില്‍ വിവരമറിയിച്ചത്. തുടർന്നായിരുന്നു മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാൻ ഉണ്ട്. എന്നാല്‍ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പൊലീസിനോട് പറഞ്ഞത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത മനുവിനെ കൻ്റോണ്‍മെൻ്റ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

