Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓറഞ്ച് അലര്‍ട്ട് ജില്ലകളില്‍ ഇന്ന് വൈകിട്ട് കവചം സൈറണ്‍ മുഴങ്ങും

ഓറഞ്ച് അലര്‍ട്ട് ജില്ലകളില്‍ ഇന്ന് വൈകിട്ട് കവചം സൈറണ്‍ മുഴങ്ങും

Janayugom Online 3 weeks ago

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകള്‍ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ന് വൈകുന്നേരം 4.00 നും 4.30 നും ഇടയില്‍ ആവും സെെറണ്‍ മുഴങ്ങുക.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി പൊതുജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിനുള്ള പരീക്ഷണ/മുന്നറിയിപ്പ് നടപടിയുടെ ഭാഗമായാണ് സൈറണ്‍ മുഴക്കുന്നത്. സൈറണ്‍ കേള്‍ക്കുന്നവർ പരിഭ്രാന്തരാകാതെ ഔദ്യോഗിക മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online