പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഡ്രൈവർക്ക് ദാരുണാന്ത്യം.
ലോറി ഡ്രൈവർ നസറുദ്ദീനാണ് തീപ്പിടിത്തത്തില്‍ മരിച്ചത്. കല്ലടിക്കോടിന് സമീപമാണ് അപകമുണ്ടായത്. അപകടത്തെത്തുടർന്ന് മുണ്ടൂർ മുതല്‍ കല്ലടിക്കോടുവരെ ഗതാഗത തടസ്സം രൂപപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തീപ്പിടിത്തം ഉണ്ടാകാൻ ഉള്ള കാരണം വ്യക്തമല്ല. കൂട്ടിയിടിച്ച ലോറികളിലൊന്നില്‍ വളർത്തുമൃഗങ്ങള്‍ക്ക് കൊടുക്കാനുള്ള അറക്കപ്പൊടിയായിരുന്നു. ഈ ലോറിയിലെ ഡ്രവറായിരുന്ന നസറുദ്ദീൻ ആണ് മരിച്ചത്. അപകടത്തില്‍ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകട സമയം വാഹനത്തില്‍നിന്ന് പെട്ടെന്ന് ഇറങ്ങിയതിനാലാണ് ജീവപായമില്ലാതെ രക്ഷപ്പെട്ടതെന്നാണ് കണ്ടെയ്‌നർ ലോറി ഡ്രൈവർ വ്യക്തമാക്കിയത്.

