മണ്ണാര്‍ക്കാട് പപ്പട നിര്‍മ്മാണ തൊഴിലാളി ഷോക്കെറ്റ് മരിച്ചു. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരിച്ചത്.
വീട്ടിലെ പപ്പട നിർമ്മാണ മെഷീന് സമീപം ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നത്. മെഷീനില്‍ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുകള്‍ക്ക് വിട്ട് നല്‍കും.

