പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ ഡല്‍ഹി സ്വദേശിയായ യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.
ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഡല്‍ഹി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്. അപകടം സംഭവിച്ച ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

