ഇറാന് നേരെ യുഎസ് വ്യോമാക്രമണം തുടരുന്നതിനിടെ, ചെങ്കടലില്‍ രണ്ട് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യമനിലെ ഹൂതി വിമതർ.
സൗദി അറേബ്യയ്ക്ക് എതിരെയുള്ള ഉപരോധം ലംഘിച്ചതിനാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് എൻസീലിയ, ലൈല എന്നീ കപ്പലുകള്‍ ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി.
സൗദിയിലെ അല്‍ ഷുഖൈഖില്‍ നിന്ന് 130 കിലോമീറ്റർ അകലെ വെച്ച് എൻസീലിയ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായെന്നും കപ്പലില്‍ തീപിടുത്തമുണ്ടായെന്നും സൗദി പ്രസ് ഏജൻസിയും യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷനും സ്ഥിരീകരിച്ചു. എന്നാല്‍ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

