Dailyhunt
പെണ്‍കുഞ്ഞുങ്ങളുണ്ടായതില്‍ നിരാശ; തെലങ്കാനയില്‍ ഇരട്ടക്കുട്ടികളെ വിഷം കൊടുത്തതിന് ശേഷം കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്

പെണ്‍കുഞ്ഞുങ്ങളുണ്ടായതില്‍ നിരാശ; തെലങ്കാനയില്‍ ഇരട്ടക്കുട്ടികളെ വിഷം കൊടുത്തതിന് ശേഷം കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്

Janayugom Online 1 week ago

തെലങ്കാനയില്‍ വിഷം നല്‍കിയ ശേഷം ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന് പിതാവ്. പെണ്‍കുഞ്ഞുങ്ങളുണ്ടായതിലുള്ള നിരാശയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്താൻ കാരണം.അഞ്ച് വയസ് പ്രായമുള്ള ഗീതാൻശി, ഗീത നവിക എന്നിവരാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക‍ഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ അമ്മയില്ലാതിരുന്ന സമയത്താണ് ദാരുണമായ സംഭവം. രണ്ട് കുഞ്ഞുങ്ങളെയും ബൈക്കില്‍ കൂട്ടിക്കൊണ്ട് പോയതിനുശേഷം നിർബന്ധിച്ച്‌ വിഷം നല്‍കുകയും പിന്നീട് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയുമായിരുന്നു. കുഞ്ഞുങ്ങളെ കാണാതായതിന് പിന്നാലെ പരിഭ്രാന്തയായ അമ്മ മൗനിക, അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് നീണ്ട തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പിതാവ് കച്ചു ശ്രീശൈലത്തെ നാട്ടുകാർ പിടികൂടുകയും കരിംനഗർ പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികളുണ്ടായിരുന്നതില്‍ ശ്രീശൈലം നിരാശയിലായിരുന്നുവെന്നും കൗണ്‍സിലിങ്ങ് നല്‍കിയിരുന്നെങ്കിലും സ്വാഭാവത്തില്‍ മാറ്റമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കാര്യം പറഞ്ഞ് നിരന്തരം ഭാര്യയോട് വ‍ഴക്കിടുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തെലങ്കാനയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ആണ്‍കുഞ്ഞിനെ വേണമെന്ന ആവശ്യത്താല്‍ ഗർഭിണിയെയും രണ്ട് പെണ്‍മക്കളെയും അച്ഛൻ സ്വിമ്മിങ്ങ് പൂളില്‍ മുക്കിക്കൊന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online