Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫാല്‍ത്തയില്‍ ബിജെപിക്ക് വിജയം

ഫാല്‍ത്തയില്‍ ബിജെപിക്ക് വിജയം

ശ്ചിമ ബംഗാളില്‍ റീ പോളിങ് നടന്ന ഫാല്‍ത്ത നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. ദേബാംഗ്ഷു പാണ്ഡ 109000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. ദേബാംഗ്ഷു പാണ്ഡ 149666 വോട്ടുകള്‍ നേടി. സിപിഐ(എം) സ്ഥാനാർത്ഥി ശംഭുനാഥ് കുർമി 40645 വോട്ടുകളോടെ രണ്ടാമതെത്തി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ല 10084 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി.

ജഹാംഗീർ ഖാന് 7783 വോട്ടുകള്‍ ലഭിച്ചു. 21 ന് നടന്ന റീ പോളിങ്ങില്‍ 87 % പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വിജയത്തോടെ സംസ്ഥാന നിയമസഭയില്‍ ബിജെപിയുടെ ആകെ സീറ്റ് എണ്ണം 208 ആയി ഉയർന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online