Dailyhunt
ഫ്ലാറ്റില്‍ താമസിച്ചു പണം നല്‍കാതെ മുങ്ങി; ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു പഴയച്ചിറക്ക് ഒരു വര്‍ഷം തടവ്

ഫ്ലാറ്റില്‍ താമസിച്ചു പണം നല്‍കാതെ മുങ്ങി; ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു പഴയച്ചിറക്ക് ഒരു വര്‍ഷം തടവ്

Janayugom Online 1 week ago

കോട്ടയം വടവാതൂരിലെ അബാദ് ന്യൂ ഡേല്‍ ഫ്ലാറ്റില്‍ 15 ദിവസം താമസിച്ച ശേഷം വാടക കൊടുക്കാതെ മുങ്ങിയ കേസില്‍ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു ചാക്കോ എന്ന ബിനു പഴയചിറക്ക് ശിക്ഷ വിധിച്ചത്.

ഒരു വർഷം തടവും 10,000 രൂപ പിഴയുമാണ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വിധിച്ചത്. വടവാതൂർ സ്വദേശി ജിനു മാത്യുവിന്റെ പരാതിയില്‍ 2017 ല്‍ മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മജിസ്ട്രേട്ട് അനന്തകൃഷ്ണൻ.എസ് ശിക്ഷ വിധിച്ചത്. പരാതിക്കാരന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ കെ നീലിയറയാണ് കേസ് വാദിച്ചത്. വാടക തുകയുടെ ചെക്ക് നല്‍കിയശേഷം ബിനു ചാക്കോ മുങ്ങി നടക്കുകയായിരുന്നു.

കേസില്‍ ബോധപൂർവ്വം തന്നെയാണ് പ്രതി തട്ടിപ്പ് നടത്തിയത് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫ്ലാറ്റില്‍ താമസിക്കുന്നതിനുള്ള കരാർ എന്നിവ തെളിവുകളായി സ്വീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. വാടകയ്ക്ക് കരാർ എഴുതുന്ന സമയത്ത് കേവലം 72 രൂപ മാത്രമായിരുന്നു പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. വാടക നല്‍കാനുള്ള പൈസ ഇല്ലാതിരുന്നിട്ടും കരാർ എഴുതിയത് ബോധപൂർവ്വമുള്ള തട്ടിപ്പിനു വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിദിനം 3500 രൂപ നിരക്കില്‍ 52500 രൂപ ആണ് പരാതിക്കാരന് പ്രതിനഷ്ടം വരുത്തിയത് എന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എംബിബിഎസ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. തൊഴില്‍ തട്ടിപ്പ് നടത്തിയതിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online