പിഎംശ്രീ വിഷയത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍.കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല.
സ്ക്കൂള്‍ സെലക്ഷനിലും കേന്ദ്ര ഇടപെടല്‍ തടയുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ഇപ്പോള്‍ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസള്‍ട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഓണക്കാലത്തെ പ്രവർത്തനത്തില്‍ ഉള്‍പ്പെടെ യോഗത്തില്‍ സർക്കാരിന് അഭിനന്ദനം ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്നും കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഈ ആഴ്ച കോണ്‍ഗ്രസ് പാർട്ടി പ്രതിനിധികളുടെ ലിസ്റ്റ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. . ചിറയിൻകീഴിലെ കോണ്‍ഗ്രസ് കയ്യാങ്കള്ളിയില്‍ അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറി.

