Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച്‌ ലഹരി സംഘം; പേരാമ്പ്രയില്‍ അഞ്ച് പേര്‍ പിടിയില്‍

പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച്‌ ലഹരി സംഘം; പേരാമ്പ്രയില്‍ അഞ്ച് പേര്‍ പിടിയില്‍

Janayugom Online 2 weeks ago

പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച്‌ ലഹരി സംഘം. കോഴിക്കോട്, പേരാമ്പ്രയിലാണ് സംഭവം. രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും പിടിയിലായി.

പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാൻസഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. പരിശോധനയ്ക്കായി അടുത്തേക്കെത്തിയ പൊലീസുകാരെ ലഹരി സംഘം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സ്ക്വാഡിലെ അംഗങ്ങള്‍ക്കും നാട്ടുകാർക്കും അക്രമത്തില്‍ പരിക്കേറ്റു. തുടർന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരില്‍ നിന്നും രാസലഹരിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online