Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച പ്രതി പൊലീസ് പിടിയില്‍

പൊന്നാനിയില്‍ കാപ്പ നിയമം ലംഘിച്ച പ്രതി പൊലീസ് പിടിയില്‍

പൊന്നാനി: കാപ്പ നിയമം ലംഘിച്ച പൊന്നാനി സ്വദേശിയായ പ്രതി പൊന്നാനി പൊലീസിന്റെ പിടിയില്‍. പൊന്നാനി വലിയ ജാറത്തിന് സമീപം താമസിക്കുന്ന ഹാജിയാരകത്ത് വീട്ടില്‍ മുഹമ്മദ് ജസീലിനെ (19) ആണ് പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി.

ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ പൊന്നാനി, ചങ്ങരംകുളം, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജസീല്‍. മോഷ്ടിച്ച ആഡംബര ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ പള്ളപ്രത്ത് ഹൈവേയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേർ തല്‍ക്ഷണം മരിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്.
ലഹരി ഉപയോഗിച്ച്‌ വാക്കേറ്റമുണ്ടാക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മർദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇയാള്‍ പ്രതിയായിരുന്നു.

കുറ്റകരമായ നരഹത്യാശ്രമം, ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം തുടങ്ങിയ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ തുടർച്ചയായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നത്.കാപ്പ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online