Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയത്തില്‍ ഒഴുകിയെത്തിയ ബാങ്ക് ലോക്കര്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നു; 29 പേര്‍ പിടിയില്‍

പ്രളയത്തില്‍ ഒഴുകിയെത്തിയ ബാങ്ക് ലോക്കര്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നു; 29 പേര്‍ പിടിയില്‍

Janayugom Online 2 weeks ago

നേപ്പാളില്‍ വൻ നാശം വിതച്ച പ്രളയത്തിനിടെ നദിയിലൂടെ ഒഴുകിയെത്തിയ ബാങ്ക് ലോക്കർ കുത്തിത്തുറന്ന് നാട്ടുകാർ ലക്ഷങ്ങള്‍ കവർന്നു.

ത്രിശൂലി നദിയിലൂടെ ഒഴുകിയെത്തിയ ലോക്കർ തകർത്ത് പണം അപഹരിച്ച സംഭവത്തില്‍ 29 പേരെ നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി 92 ലക്ഷത്തിലധികം നേപ്പാളീസ് രൂപ (ഏകദേശം 58 ലക്ഷം ഇന്ത്യൻ രൂപ) കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

പ്രളയം രൂക്ഷമായി ബാധിച്ച രസുവ മേഖലയില്‍ നിന്ന് ഒഴുകിയെത്തിയ ബാങ്ക് ലോക്കർ, ധാഡിംഗ് ) ജില്ലയിലെ ബെല്‍ഖുഖോലയിലാണ് കരയ്ക്കടിഞ്ഞത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ ഇത് കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.

തുടർന്ന് നേപ്പാള്‍ പൊലീസും സായുധ പൊലീസ് സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് 29 പ്രതികളെയും പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും നിയമനടപടികളും പുരോഗമിക്കുകയാണ്.

ലോക്കറിനുള്ളില്‍ യഥാർത്ഥത്തില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ലോക്കർ ഏത് ബാങ്കിന്റേതാണെന്നും സുരക്ഷാസേന പ്രദേശം നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് മറ്റാരെങ്കിലും പണം അപഹരിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടുതല്‍ പണം നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.

ദുരന്തത്തിന്റെ മറവില്‍ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും വാണിജ്യ-പൊതു സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുന്നത് തടയാനായി സുരക്ഷാ ഏജൻസികള്‍ പട്രോളിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കർശനമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online