Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിപക്ഷ ഉപനേതാവ്; ഉറച്ചു നില്‍ക്കുന്നുവെന്ന് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ്; ഉറച്ചു നില്‍ക്കുന്നുവെന്ന് ബിനോയ് വിശ്വം

Janayugom Online 3 weeks ago

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തിന് എത്ര മാത്രം പ്രാധാന്യം സിപിഐ കൊടുക്കുന്നുണ്ടോ അത്രയും പ്രാധാന്യം സിപിഐ(എം)ഉം കൊടുക്കേണ്ടതാണ്. എല്‍ഡിഎഫിന്റെ ഐക്യത്തിനു വേണ്ടിയും ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ക്കു വേണ്ടിയും അത്യാവശ്യമായ തീരുമാനങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കും എടുക്കാൻ കഴിയണം. മുന്നണിയുടെ പുരോഗതിക്കും മുന്നോട്ടു പോക്കിനും വേണ്ടി സിപിഐ തയ്യാറാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ഒരു പദവിയുടെ പ്രശ്നമല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരോ വാക്കിനും അര്‍ത്ഥം ഉണ്ട്. അത് മനസിലാക്കാൻ സിപിഐക്കു പറ്റും. സിപിഐ(എം)നും പറ്റേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online