Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധനവ്

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധനവ്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് പുതിയതായി കൂട്ടിയത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം ഇത് നാലാം തവണയാണ് ഇന്ധനവില രാജ്യത്ത് വർധിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയും (മെയ് 23) പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടിയിരുന്നു.

പുതിയ വില വർദ്ധനവോടെ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസല്‍ വില 104.41 രൂപയായും ഉയർന്നു. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളായ ഡല്‍ഹിയില്‍ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് പുതിയ നിരക്ക്. കൊല്‍ക്കത്തയില്‍ ഇത് യഥാക്രമം 113.51 രൂപയും 99.82 രൂപയുമായി മാറിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടായ വലിയ മാറ്റങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധിപ്പിക്കാൻ കാരണമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇറക്കുമതിച്ചെലവ് കൂടുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എണ്ണക്കമ്പനികള്‍ നേരിട്ട് ഉപഭോക്താക്കളുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്ന വിമർശനം ശക്തമാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന. നിലവില്‍ തന്നെ കനത്ത പണപ്പെരുപ്പവും ജീവിതച്ചെലവും നേരിടുന്ന സാധാരണ കുടുംബങ്ങള്‍ക്ക് ഈ വിലക്കയറ്റം വലിയൊരു ഇരുട്ടടിയാകും. പ്രത്യേകിച്ച്‌ ഡീസല്‍ വില വർദ്ധിക്കുന്നത് ചരക്കുകൂലി ഉയരാൻ കാരണമാകുമെന്നതിനാല്‍, ഇത് വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതിലേക്ക് നയിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online