രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വാദം കേള്‍ക്കുന്നത് മേയ് 14ലേക്ക് മാറ്റി.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. ബംഗളൂരു സ്വദേശിനിയാണ് രാഹുലിനെതിരായ രണ്ടാമത്തെ പീഡന പരാതി നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വാർത്തകള്‍ രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. 2023ല്‍ ഒരു ഹോംസ്റ്റേയില്‍ വച്ച് രാഹുല്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് രണ്ടാം പരാതിക്കാരിയുടെ മൊഴി.

