Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ദുബായില്‍ മലയാളിയായ അമ്മയും മകളും മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ദുബായില്‍ മലയാളിയായ അമ്മയും മകളും മരിച്ചു

ദുബായില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അമ്മയും അഞ്ച് വയസുകാരി മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആർഷ അഷിത'യില്‍ ആർഷയും (35) മകള്‍ റൂഹിയുമാണ് മരിച്ചത്.

ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം. സാധനങ്ങള്‍ വാങ്ങാൻ പോയതായിരുന്നു ആർഷ. കാർ നിർത്തി റോഡ് മുറിച്ചു കടക്കവെ മറ്റൊരു വാഹനം ഇടിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം. ഓണ്‍ലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ.

കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച്‌ ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായില്‍ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ലാറ്റിലാണ്. ആർഷയുടെ അച്ഛൻ ടി കെ പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online