കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന് നേരത്തെ പറഞ്ഞിരുന്ന റവന്യൂ വകുപ്പില്‍ നിന്നും മാറ്റി വൈദ്യുതിവകുപ്പ് നല്‍കിയതിനു പിന്നില്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ കരങ്ങളാണ്.
ഇതു കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് വരും ദിവസങ്ങളില്‍ ഇടയാക്കും,ഇരിക്കൂറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കെസി വേണുഗോപാല്‍ ജയിക്കാൻ സാധ്യത കുറവാണെന്ന തരത്തില്‍ റിപ്പോർട്ട് നല്‍കിയതുകൊണ്ടാണ് മന്ത്രി സണ്ണി ജോസഫിനെ വൈദ്യുതി വകുപ്പില്‍ ഒതുക്കിയതെന്നാണ് പറയപ്പെടുന്നത് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡല്‍ഹില്‍ നടന്ന ചർച്ചയ്ക്കിടെ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രത്യേകമായി കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫിനെ ബന്ധപ്പെട്ടിരുന്നു.
വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ മത്സരിക്കാൻ പരിഗണിച്ച ഇരിക്കൂർ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് റിപ്പോർട്ട് നല്‍കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഇരിക്കൂറില്‍ വിജയസാധ്യത കുറയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് സണ്ണി റിപ്പോർട്ട് നല്‍കി. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വേണുഗോപാല്‍ ഈ റിപ്പോർട്ട് കണ്ടതായി അറിയുന്നു. ഇതായിരിക്കാം വകുപ്പ് മാറ്റത്തിന് പിന്നിലെന്ന് സണ്ണി ജോസഫുമായി അടുപ്പമുള്ളവർ പറയുന്നു. കെപിസിസി പ്രസിഡന്റിന് പ്രധാനപ്പെട്ട വകുപ്പ് നല്‍കാതെ വർക്കിങ് പ്രസിഡന്റുമാരായ എപി അനില്‍ കുമാറിന് റവന്യൂവകുപ്പും വിഷ്ണുനാഥിന് ടൂറിസം-സാംസ്കാരിക വകുപ്പും നല്‍കിയത് കോണ്‍ഗ്രസില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട് മന്ത്രിമാരെ നിശ്ചയിച്ചശേഷം മുഖ്യമന്ത്രി വിഡിസതീശൻ അടക്കമുള്ള നേതാക്കള്‍ കൂടിയാലോചന നടത്തിയാണ് വകുപ്പുകള്‍ തീരുമാനിച്ചത്.
സണ്ണിക്ക് റവന്യൂവകുപ്പ് നീക്കിവെച്ചുകൊണ്ടുള്ള പട്ടിക എഐസിസി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഗവർണർക്ക് പട്ടിക കൈമാറാൻ മണിക്കൂറുകള്‍മാത്രം ബാക്കിയിരിക്കെ ഡല്‍ഹിയില്‍നിന്ന് ഖാർഗെയുടെ ഫോണ്‍സന്ദേശം മുഖ്യമന്ത്രിയെ തേടിയെത്തി. സണ്ണിയില്‍നിന്ന് റവന്യൂവകുപ്പ് മാറ്റി .അനില്‍കുമാറിന് നല്‍കണമെന്നും പകരം വൈദ്യുതിവകുപ്പ് സണ്ണിക്ക് നല്‍കണമെന്നുമായിരുന്നു നിർദേശം. സണ്ണി ജോസഫിന് റവന്യൂ നല്‍കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിലപാടെടുത്തിരുന്നു. ഖാർഗേയുടെ ഫോണ്‍വിളി എത്തിയതോടെ ഈ നേതാക്കള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി

