Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കണ്ട; കാലാവധി 20 വര്‍ഷമായി നീട്ടി കേരളം

സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കണ്ട; കാലാവധി 20 വര്‍ഷമായി നീട്ടി കേരളം

തിനഞ്ച് വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ പൊളിച്ചുനീക്കണമെന്ന കേന്ദ്ര നിർദേശത്തിന് ബദലുമായി കേരള സർക്കാർ. കെഎസ്‌ആർടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 20 വർഷമായി സംസ്ഥാന സർക്കാർ നീട്ടി നല്‍കി.

എന്നാല്‍, കാലാവധി ആനുകൂല്യം ലഭിക്കുന്നതിനായി വാഹനങ്ങള്‍ കൃത്യമായ ഫിറ്റ്‌നസ്, പുക പരിശോധനാ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്നും, അവ അംഗീകൃത സ്ക്രാപ്പിങ് കേന്ദ്രങ്ങള്‍ വഴി നിർബന്ധമായും പൊളിച്ചുനീക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര നയം കാരണം നല്ല രീതിയില്‍ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്ന പ്രതിസന്ധിക്ക് ഈ തീരുമാനത്തോടെ വലിയ ആശ്വാസമാകും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online