Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിബിഎസ്‌ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നിവ്യ ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു

സിബിഎസ്‌ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നിവ്യ ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു

Janayugom Online 2 weeks ago

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നിവ്യ ജോസഫിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു.

യുണൈറ്റഡ് ഇന്ത്യൻ സ്കൂള്‍ വിദ്യാർത്ഥിനിയും കേരള അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജോസഫ് കെ തോമസിന്റെ മകളുമാണ് നിവ്യ.കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് നിവ്യയ്ക്ക് ഉപഹാരം സമർപ്പിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തില്‍ പൊന്നാട അണിയിച്ചു.

മികച്ച വിജയം നേടി അസോസിയേഷനും പ്രവാസി സമൂഹത്തിനും അഭിമാനമായി മാറിയ നിവ്യയെ ചടങ്ങില്‍ പങ്കെടുത്ത കേരള അസോസിയേഷൻ ജനറല്‍ കോർഡിനേറ്റർ ശ്രീലാല്‍ മുരളി, ട്രഷറർ അനില്‍ കെ ജി, ലോക കേരള സഭാംഗം മണിക്കുട്ടൻ എടക്കാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബേബി ഔസേപ്പ്, സ്റ്റെല്ലസ് ജോസഫ് തുടങ്ങിയവർ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online