Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പീക്കര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂന്നു സ്ഥാനാര്‍ത്ഥികള്‍

സ്പീക്കര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂന്നു സ്ഥാനാര്‍ത്ഥികള്‍

Janayugom Online 3 days ago

16-ാം കേരള നിയമസഭയുടെ സ്പീക്കർക്കായുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിടാൻ എല്‍ഡിഎഫില്‍ നിന്ന് എ സി മൊയ്തീനും എൻഡിഎ.യില്‍നിന്ന് ബി ബി ഗോപകുമാറുമാണ് മത്സരിക്കുന്നത്.

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർഥികളെത്തുന്നത്. മുഖ്യമന്ത്രി വിഡിസതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്.

എൻഡിഎയ്ക്ക് മൂന്നും. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കർ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷം മത്സരിക്കുക സാധാരണമാണ്. രാവിലെ ഒൻപതിന് പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online