Dailyhunt
തിരിച്ചടി അപ്രതീക്ഷിതം; വേണ്ട തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ

തിരിച്ചടി അപ്രതീക്ഷിതം; വേണ്ട തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ

Janayugom Online 1 week ago

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങള്‍ പാർട്ടി ആഴത്തില്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സംസ്ഥാനത്തുടനീളം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായതെന്നും പാർട്ടിയുടെ ഉറച്ച കോട്ടകളില്‍ പോലും ഇത്തവണ വിള്ളലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ അടിസ്ഥാനം എന്താണെന്ന് ഓരോ മണ്ഡലവും കേന്ദ്രീകരിച്ച്‌ വിശദമായി വിശകലനം ചെയ്ത ശേഷമേ കൃത്യമായ നിഗമനത്തിലെത്താൻ സാധിക്കൂ എന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഏകീകരണമാണോ തിരിച്ചടിക്ക് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അക്കാര്യങ്ങളെല്ലാം പരിശോധനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളില്‍ ആവശ്യമായ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തി ജനപിന്തുണ വീണ്ടെടുക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുൻപും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നും അപ്പോഴെല്ലാം ശക്തിയോടെ തിരിച്ചുവന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്നും പറഞ്ഞ എം വി ഗോവിന്ദൻ, പോരായ്മകള്‍ പരിഹരിച്ച്‌ ശരിയായ ദിശാബോധത്തോടെ മുന്നണിയെ മുന്നോട്ട് നയിക്കുമെന്നും വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online